സാം പൈനുംമൂടിന് എം എം എഫ് യാത്രയയപ്പ് നൽകി

  • 10/01/2022

കുവൈറ്റ്‌ : നാല്പത്തിരണ്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാംസ്കാരിക പ്രവർത്തകനും, എഴുത്തുകാരനും, മാധ്യമ പ്രവർത്തകനുമായ സാം പൈനുംമൂടിനും പത്നി വത്സ സാമിനും മലയാളി മീഡിയ ഫോറത്തിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. 

"തികഞ്ഞ സംതൃപ്തിയോടെയാണ് മടങ്ങുന്നത്," സാം മറുപടി പ്രസംഗത്തിൽ പറഞ്ഞു. നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതമാണ് തന്നെ ഇന്നത്തെ സാം ആക്കിയതെന്നും തന്റെ വ്യക്തിത്വവികസനത്തിലും വളർച്ചയിലും ഇടതുപക്ഷ  പ്രസ്ഥാനവും സാംസ്‌കാരിക സംഘടനയായ കലയും  നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ സജീവ് കെ. പീറ്റർ അദ്ധ്യക്ഷനായിരുന്നു.

തന്റെ മൗലികമായ ഇടപെടലുകളിലൂടെ കുവൈറ്റിന്റെ പ്രവാസ ഭൂമികയിൽ തന്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തിക്കൊണ്ടാണ് സാം തന്റെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതെന്നുസജീവ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.ചടങ്ങിൽ കൺവീനർമാരായ നിക്‌സൺ ജോർജ്ജ് സ്വാഗതവും ജലിന് തൃപ്പയാർ നന്ദിയും പ്രകാശിപ്പിച്ചു.മീഡിയ ഫോറത്തിന്റെ ഉപഹാരം ഭാരവാഹികൾ സാമിന്‌ കൈമാറി.   എ.എം ഹസ്സൻ, സിദ്ദീഖ് വലിയകത്ത്, മുസ്തഫ, സത്താർ കുന്നിൽ, ടി.വി. ഹിക്മത്ത്, ഗഫൂർ മൂടാടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Related News