പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാം... ഇന്ത്യ- ഒമാൻ സർവ്വീസുകൾക്ക് നാളെ തുടക്കും

  • 07/10/2020

നാളെ മുതൽ   പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാം.  ഇന്ത്യ- ഒമാൻ  എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ ഒമാൻ  എയറും  സലാം എയറും പ്രഖ്യാപിച്ചു. നാളെ മുതൽ 24 വരെയാണ് സർവീസുകൾ. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ഒമാൻ എയർ മസ്കത്തിൽ നിന്ന് ആഴ്ചയിൽ 2 സർവീസുകൾ നടത്തും.  കേരളമടക്കം 6 ഇന്ത്യൻ സെക്ടറുകളിലേക്ക് ആഴ്ചയിൽ 2 വീതമാണ് സലാം എയർ സർവീസുകൾ. കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ജയ്പുർ, ലക്നൗ  എന്നിവിടങ്ങളിലേക്കാണിത്. ട്രാവൽ ഏജൻസികൾ, സലാം എയർ വെബ്സൈറ്റ്, കോൾ സെന്റർ എന്നിവ വഴി ബുക്ക് ചെയ്യാം. 


ഡൽഹി – മസ്കറ്റ് / മസ്കറ്റ് – ഡൽഹി: തിങ്കൾ, ബുധൻ ദിവസങ്ങളിൽ

മുംബൈ – മസ്കറ്റ് / മസ്കറ്റ് – മുംബൈ: ഞായർ, വ്യാഴം ദിവസങ്ങളിൽ

കൊച്ചി – മസ്കറ്റ് / മസ്കറ്റ് – കൊച്ചി: ഞായർ, വ്യാഴം ദിവസങ്ങളിൽ

Related News