സലൂണുകൾക്കും ബ്യൂട്ടി പാർലറുകൾക്കും പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ; മാർച്ച് 1 വരെ സമയം

  • 26/10/2025


കുവൈത്ത് സിറ്റി: ആരോഗ്യ സ്ഥാപനങ്ങൾ, സലൂണുകൾ, ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ പാർലറുകൾ എന്നിവയ്ക്കുള്ള പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ നിർബന്ധമാക്കി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാധി ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ-യൗമിൽ' ഞായറാഴ്ച പ്രസിദ്ധീകരിച്ച നമ്പർ 194/2025 പ്രകാരമാണ് ഈ തീരുമാനം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. അൽ-അവാധി വ്യക്തമാക്കി.

പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ആരോഗ്യ സ്ഥാപനങ്ങൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് 2026 മാർച്ച് 1 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ എല്ലാ സ്ഥാപനങ്ങളും പുതിയ നിബന്ധനകൾക്കനുസരിച്ച് പ്രവർത്തിക്കണം. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ഈ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ തീരുമാനം സഹായകമാകും.

Related News