ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ റോളർ കോസ്റ്ററുമായി വിന്റർ വണ്ടർലാൻഡ് കുവൈത്തിന്‍റെ നാലാം പതിപ്പ് നവംബർ 6 മുതൽ

  • 26/10/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ ടൂറിസ്റ്റിക് എന്‍റർപ്രൈസസ് കമ്പനി വിന്‍റർ വണ്ടർലാൻഡ് കുവൈത്തിന്‍റെ നാലാമത് പതിപ്പ് പ്രഖ്യാപിച്ചു. 2024 നവംബർ ആറ്, വ്യാഴാഴ്ച വിന്റർ വണ്ടർലാൻഡ് പൊതുജനങ്ങൾക്കായി തുറക്കും. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ റോളർ കോസ്റ്റർ ഉൾപ്പെടെ 60-ൽ അധികം ഗെയിമുകളും ആകർഷണങ്ങളുമാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്. വിനോദത്തിൻ്റെയും ശൈത്യകാലത്തിൻ്റെ ആകർഷകത്വത്തിൻ്റെയും സംയോജനമാണ് ഈ സീസണിൽ ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. നിരവധി പുതിയ മൂല്യവർദ്ധിത ഘടകങ്ങൾ ഇത്തവണയുണ്ടെന്ന് ടിഇസി സിഇഒ എൻജിനീയർ അൻവർ അൽ-ഹുലൈല പറഞ്ഞു.

പുതിയ കുടുംബ സൗഹൃദ മേഖലകൾ, എല്ലാ പ്രായക്കാർക്കും ഇഷ്ടമാകുന്ന നൂതന ഗെയിമുകൾ, വിവിധതരം ഷോകൾ അവതരിപ്പിക്കുന്ന ഒരു വിനോദ തിയേറ്റർ എന്നിവ പരിപാടിയുടെ പ്രത്യേകതകളാണ്. ഈ പരിപാടിയിലൂടെ, ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിലും കുവൈത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിലും കമ്പനിയുടെ പങ്ക് വർദ്ധിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സീസണിലെ പ്രധാന വികസനങ്ങളെക്കുറിച്ച് ടിഇസി ചീഫ് ആർക്കിടെക്റ്റ് എൻജിനീയർ മുഹമ്മദ് അൽ-മുഗാമിസ് വിശദീകരിച്ചു. അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ 1,29,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിന്റർ വണ്ടർലാൻഡ് കുവൈറ്റ് ഒരുക്കുന്നത്. അതിവേഗ റോളർ കോസ്റ്ററുകൾ, കുട്ടികൾക്കുള്ള റൈഡുകൾ, എല്ലാ പ്രായക്കാർക്കുമുള്ള സ്‌കിൽ അടിസ്ഥാനമാക്കിയുള്ള ആകർഷണങ്ങൾ ഉൾപ്പെടെ 60-ൽ അധികം ഗെയിമുകൾ ഇവിടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Related News