കുവൈത്തിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്: കാറ്റിൻ്റെ വേഗം 60 കി.മീ. കടക്കും; കടൽ പ്രക്ഷുബ്ധമാകും

  • 18/10/2025


കുവൈത്ത് സിറ്റി: രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും ഇത് പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്ററിൽ അധികമായിരിക്കും കാറ്റിൻ്റെ വേഗത. ശനിയാഴ്ച, രാവിലെ 9 മുതൽ ഒൻപത് മണിക്കൂറാണ് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകുക.

ഈ സമയത്ത് ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറസ്സായ ഇടങ്ങളിൽ, കാഴ്ചാപരിധി കുറയാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് കാരണം കടൽ തിരമാലകൾ 6 അടിയിലധികം ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിൻ്റെയും കടൽക്ഷോഭത്തിൻ്റെയും പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡ്രൈവർമാർ റോഡുകളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Related News