കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റിന് അന്താരാഷ്ട്ര അംഗീകാരം; ISO 9001:2015 സർട്ടിഫിക്കേഷൻ നേടി

  • 16/10/2025



കുവൈറ്റ് സിറ്റി: കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റിന് (KFSD) അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. സ്ഥാപനപരമായ മികവിനായുള്ള ഡയറക്ടറേറ്റിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് കെ.എഫ്.എസ്.ഡി. മേധാവി മേജർ ജനറൽ തലാൽ അൽ-റൂമി ബുധനാഴ്ച അറിയിച്ചു. തങ്ങളുടെ എല്ലാ മേഖലകളിലും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങൾ വിജയകരമായി നടപ്പിലാക്കിയതിനെ തുടർന്നാണ് സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് അൽ റൂമി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 

കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശങ്ങളും പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ടെന്നും, ഡിപ്പാർട്ട്‌മെന്റിന്റെ വികസനത്തിലും നവീകരണത്തിലുമുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന നിലവാരമുള്ള ഗുണമേന്മയും സ്ഥാപനപരമായ മികവും ഉറപ്പാക്കാനുള്ള പ്രതിബദ്ധത ഈ നേട്ടം ഉയർത്തിക്കാട്ടുന്നു. പൊതുമേഖലാ പ്രവർത്തനങ്ങളിലെ അന്താരാഷ്ട്ര നിലവാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ഭാഗമായി, കെ.എഫ്.എസ്.ഡി.യുടെ എല്ലാ വകുപ്പുകളിലും ഗുണമേന്മ, സുതാര്യത, മികവ് എന്നിവ ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ISO 9001:2015 സർട്ടിഫിക്കേഷൻ കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം വിശദീകരിച്ചു.

Related News