ഏഴ് മാസത്തിനുള്ളിൽ 4,000 പൗരന്മാർക്കും പ്രവാസികൾക്കും യാത്രാവിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്

  • 27/09/2025



കുവൈത്ത് സിറ്റി: ഈ വര്‍ഷം ജനുവരി ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ പൗരന്മാർക്കും താമസക്കാർക്കുമെതിരെ എൻഫോഴ്സ്മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് പുറപ്പെടുവിച്ച യാത്രാവിലക്കുകളുടെ (Travel Ban) എണ്ണം ഏകദേശം 4,000 ആയതായി നീതിന്യായ മന്ത്രാലയത്തിന്‍റെ കണക്കുകൾ. ഇതേ കാലയളവിൽ യാത്രാവിലക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവുകളുടെ എണ്ണം 21,539 ആണ്. കടക്കാരനെ അറസ്റ്റ് ചെയ്യാനും ഹാജരാക്കാനുമുള്ള അപേക്ഷകളുടെ എണ്ണം 12,325. പുതിയ യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള അപേക്ഷകളുടെ എണ്ണം 42,662. ഫാമിലി കോടതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച യാത്രാവിലക്ക് ഉത്തരവുകളുടെ എണ്ണം 2,398 ആണ്. അതേസമയം, ഫാമിലി കോടതിയുമായി ബന്ധപ്പെട്ട യാത്രാവിലക്ക് ഒഴിവാക്കാനുള്ള ഉത്തരവുകളുടെ എണ്ണം 1,262 ആയിരുന്നു. യാത്രാവിലക്കുകൾ, കടം പിരിച്ചെടുക്കൽ എന്നിവ സംബന്ധിച്ച് അടുത്തിടെ വരുത്തിയ പുതിയ നിയമ ഭേദഗതികൾ, യാത്രാവിലക്ക് ഏർപ്പെടുത്തുന്ന കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News