ശുവൈഖ് തുറമുഖത്ത് വൻ മദ്യക്കടത്ത് ശ്രമം; 3037 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു

  • 27/09/2025



കുവൈത്ത് സിറ്റി: കസ്റ്റംസ് പരിശോധനകൾ ശക്തമാക്കുന്നതിനും കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനുമുള്ള ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി, ശുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ഒരു വൻ മദ്യക്കടത്ത് ശ്രമം പരാജയപ്പെടുത്തി. കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന 20 അടി കണ്ടെയ്‌നറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച വലിയ അളവിലുള്ള മദ്യമാണ് അധികൃതർ പിടികൂടിയത്.

കണ്ടെയ്‌നറിനുള്ളിൽ സോളിഡ് കേബിളുകളുടെ റീലുകൾ ആണ് ഉണ്ടായിരുന്നത്. ഇതിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് ജനറൽ ഫയർ ഫോഴ്‌സിൻ്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തി. ഫയർ ഫോഴ്‌സിൻ്റെ പ്രത്യേക ടീമിൻ്റെ സഹായത്തോടെ കേബിൾ റീലുകൾ നീക്കം ചെയ്തു. ഈ പരിശോധനയിൽ 3,037 കുപ്പിയോളം മദ്യം കണ്ടെയ്‌നറിനുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനാണ് മദ്യം ഇത്രയും രഹസ്യമായി ഒളിപ്പിച്ചത്.

Related News