ഗതാഗത മുന്നറിയിപ്പ്: കിംഗ് ഫൈസൽ റോഡിലെ മേൽപ്പാലം താൽക്കാലികമായി അടയ്ക്കുന്നു; ഗതാഗതം വഴിതിരിച്ച് വിടും

  • 26/09/2025



കുവൈത്ത് സിറ്റി: റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് (റോഡ് 50) ഇബ്രാഹിം അൽ മുസൈൻ സ്ട്രീറ്റുമായി (റോഡ് 404) ബന്ധിപ്പിക്കുന്ന മേൽപ്പാലം താൽക്കാലികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് (പാർട്) അറിയിച്ചു.
ദക്ഷിണ സുറയിലേക്കും ഷെയ്ഖ് ജാബർ ഹോസ്പിറ്റലിലേക്കും പോകുന്ന പാതയിലാണ് ഈ മേൽപ്പാലം സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള ടാറിങ് ജോലികൾ പൂർത്തിയാക്കുന്നതിനായാണ് അടച്ചിടുന്നത്.

ശനിയാഴ്ച (രാത്രി 12:00) പുലർച്ചെ മുതൽ അടച്ചിടൽ ആരംഭിക്കുമെന്നും ഞായറാഴ്ച അർദ്ധരാത്രി വരെ തുടരുമെന്നും വ്യക്തമാക്കി.
ഈ സമയപരിധിയിൽ ഗതാഗതം ഖൈത്താനിൽ നിന്ന് സഹ്‌റയിലേക്ക് തിരിച്ചുവിടും. ഈ വഴിതിരിച്ചുവിടൽ സംവിധാനം ഉപയോഗിക്കുന്ന എല്ലാ വാഹനയാത്രികരും ട്രാഫിക് ചിഹ്നങ്ങൾ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related News