വാരാന്ത്യത്തിൽ ഈർപ്പം കൂടാൻ സാധ്യത, കാലാവസ്ഥാ മുന്നറിയിപ്പ്

  • 26/09/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വാരാന്ത്യത്തിൽ ആപേക്ഷിക ആർദ്രത (Relative Humidity) വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാറ്റ് തെക്കുകിഴക്ക് ദിശയിലേക്ക് മാറുന്നതിനാലും അറബിക്കടലിന്റെ തീരദേശങ്ങളിൽ ഈർപ്പം കൂടുന്നതിനാലുമാണ് ഈ മാറ്റം. ശനിയാഴ്ചയും ഞായറാഴ്ചയും ചില ഭാഗങ്ങളിൽ മഴമേഘങ്ങൾ (Clouds) പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

പകൽ സമയങ്ങളിൽ ചൂടും രാത്രിയിൽ മിതമായ ചൂടുള്ളതുമായ കാലാവസ്ഥയായിരിക്കും വാരാന്ത്യത്തിൽ രാജ്യത്ത് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാജ്യത്ത് നിലവിലുണ്ടായിരുന്ന മൺസൂൺ ഇന്ത്യൻ ന്യൂനമർദം (Seasonal Indian Low Pressure) ക്രമേണ പിൻവാങ്ങുകയാണെന്ന് വകുപ്പ് മേധാവി ധരാർ അൽ അലി അറിയിച്ചു. ഇത് അറബിക്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്ന് ഉയർന്ന മർദ്ദം (High-Pressure System) ദുർബലമായി മുന്നോട്ട് വരാൻ കാരണമാകും. ഇതിനൊപ്പമാണ് ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു എത്തുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായിരിക്കും, പ്രത്യേകിച്ച് തീരദേശങ്ങളിൽ. കാറ്റ് വ്യതിചലിക്കുന്നതും പിന്നീട് തെക്കുകിഴക്കൻ ദിശയിലേക്ക് മാറുന്നതും, നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റ് വീശുന്നതും അനുഭവപ്പെടും.

Related News