ഫഹദ് അൽ-അഹ്മദ് ഭാഗത്തേക്കുള്ള അൽ-സാഹിൽ ക്ലബ്ബ് ജങ്ഷൻ അടച്ചു; പത്ത് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

  • 25/09/2025



കുവൈത്ത് സിറ്റി: ഫഹദ് അൽ-അഹ്മദ് ഭാഗത്ത് നിന്ന് ഫഹാഹീൽ ഭാഗത്തേക്ക് വരുന്ന റോഡിലെ അൽ-സാഹിൽ ക്ലബ്ബ് ജങ്ഷൻ അടയ്ക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് (പാർട്) അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് ഈ നടപടി.

വ്യാഴാഴ്ച (സെപ്റ്റംബർ 25, 2025) പുലർച്ചെ മുതൽ 10 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഒക്ടോബർ 5, 2025 വരെ ഗതാഗത നിയന്ത്രണം തുടരും. റോഡ് അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഈ നടപടി. അതേസമയം, കഴിഞ്ഞ ദിവസം മന്ത്രിസഭ റോഡ്‌സ് അതോറിറ്റി (പാർട്) നിർത്തലാക്കാനുള്ള ഉത്തരവിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് അംഗീകരിച്ചതിന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ. വാഹനയാത്രക്കാർ ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും, സുഗമമായ യാത്രക്കായി മറ്റ് വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Related News