റെസിഡൻഷ്യൽ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് രാത്രി 12 മണിക്ക് ഷട്ടർ വീഴും; കർശന നിർദ്ദേശവുമായി നഗരസഭ

  • 25/09/2025



കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെയും സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിലുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് കുവൈത്ത് നഗരസഭ (മുനിസിപ്പാലിറ്റി) അറിയിച്ചു. ഈ തീരുമാനം റെസ്റ്റോറന്റുകൾക്കും ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. റെസിഡൻഷ്യൽ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 12 മണിവരെയായി നിജപ്പെടുത്തിക്കൊണ്ട് നഗരസഭ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പുറപ്പെടുവിച്ചു.


ഒന്നിലധികം കവാടങ്ങളും പ്രത്യേക സർവീസ് ഡോറുകളുമുള്ള കടകൾക്ക്, പ്രധാന വാതിലുകൾ അടച്ച ശേഷം ഓർഡർ ഡെലിവറിക്ക് മാത്രം അനുവാദമുണ്ട്. എന്നാൽ, ഈ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള വിൽപ്പന നടത്താനോ, പാർക്കിംഗ് ഏരിയകൾ പോലുള്ള പരിസരത്തിനുള്ളിൽ വെച്ച് ഡെലിവറി നടത്താനോ അനുമതിയില്ല. ഓർഡറുകൾ പുറത്ത് എത്തിച്ചു നൽകുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ പുതിയ സമയപരിധി റെസിഡൻഷ്യൽ പ്രദേശങ്ങളിലെ താമസക്കാരുടെ സ്വസ്ഥത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Related News