ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ നടപടി; റിംഗ് റോഡുകളിലും എക്സ്പ്രസ് വേകളിലും പരിശോധന, 5,834 നിയമലംഘനങ്ങൾ രേഖപ്പെടുത്തി

  • 25/09/2025



കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം (ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് - ഹൈവേ ഡിപ്പാർട്ട്മെന്റ്) രാജ്യത്തെ എല്ലാ റിംഗ് റോഡുകളിലും എക്സ്പ്രസ് വേകളിലും വ്യാപകമായ ട്രാഫിക് പരിശോധനകൾ നടത്തി. ട്രാഫിക്, സുരക്ഷാ പട്രോളിംഗ് വിഭാഗങ്ങളെ വിന്യസിച്ചാണ് നിയമം ലംഘിക്കുന്നവരെ പിടികൂടുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തത്. 

പിടികിട്ടാപ്പുള്ളികളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ഈ പരിശോധന. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 5,834 കേസുകൾ രജിസ്റ്റർ ചെയ്തു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 153 പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാത്ത 10 പേരെ കസ്റ്റഡിയിലെടുത്തു. പിടികിട്ടാപ്പുള്ളികളായ 5 പേരെ പിടികൂടി. നീതിന്യായ അധികാരികൾ ആവശ്യപ്പെട്ട 47 വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്നും ലഹരിവസ്തുക്കളും കൈവശം വെച്ച 2 പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമലംഘനങ്ങളെ തുടർന്ന് 2 വാഹനങ്ങൾ കണ്ടുകെട്ടി.

Related News