പഴയിടത്തിൻ്റെ ഓണസദ്യയുമായി പൽപക് ഓണാഘോഷം

  • 23/09/2025



കേരളത്തിലെ പ്രശസ്തി ആർജിച്ച പഴയിടം രുചിയുമായി ഓണസദ്യ ഒരുക്കി ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കാൻ ഒരുങ്ങി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്. ഒൿടോബർ മൂന്നിന് അബ്ബാസിയ ആസ്പിയർ ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ ഓണസദ്യ ഒരുക്കുവാനായി എത്തിചേരുന്നത് സ്കൂൾ കലോത്സവ വീഥികളിലൂടെ കേരളത്തിലെ രുചി വൈഭവങ്ങളുടെ തമ്പുരാനായി അറിയപ്പെടുന്ന പഴയിടത്തിൻ്റെ മകൻ യദു പഴയിടവും കൂട്ടരുമാണ്. 2000 പേർക്കുള്ള സദ്യയാണ് സംഘാടകർ ഒരുക്കുന്നത്. 

പാലക്കാട് മേള 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കേരള സർക്കാരിൻറെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. നാരായണ സ്വാമി രാജു നാരായണ സ്വാമി IAS രാവിലെ 9.30 മണിക്ക് നിർവഹിക്കും.

പ്രശസ്ത യുവ ഗായകൻ പ്രശോഭ് & ടീമിന്റെ ശ്രീരാഗം ബാൻഡ് അണിയിച്ചൊരുക്കുന്ന സംഗീത സദസ്സും പൽപക് കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും ആഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
കുവൈത്തിലെ പ്രവാസി മലയാളി സമൂഹത്തിലെ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related News