ക്യാപിറ്റൽ ഗവര്ണറേറ്റിൽ വൻ പരിശോധന; 577 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ബോട്ടുകളും നീക്കം ചെയ്ത് മുനിസിപ്പാലിറ്റി

  • 17/09/2025



കുവൈത്ത് സിറ്റി: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ബോട്ടുകൾ, വാണിജ്യ കണ്ടെയ്നറുകൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി. പരിശോധനയുടെ ഭാഗമായി ക്യാപിറ്റൽ ഗവര്ണറേറ്റിൽ 417 നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ 3,610 വാഹനങ്ങളിലും ബോട്ടുകളിലും മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചു.

ഓഗസ്റ്റിൽ നടത്തിയ പരിശോധനകളിൽ 577 ഉപേക്ഷിക്കപ്പെട്ട കാറുകളും ബോട്ടുകളും കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ട്. 417 നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തുവെന്ന് തലസ്ഥാന മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഫൈസൽ അൽ-ഒതൈബി പറഞ്ഞു. അനുവദിച്ച സമയപരിധിക്ക് ശേഷം നീക്കം ചെയ്യുന്നതിനായി 3,610 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലും ബോട്ടുകളിലും മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചിത്വ നിയമങ്ങൾ ലംഘിക്കുന്നവർക്കും റോഡുകളിൽ തടസ്സമുണ്ടാക്കുന്നവർക്കും യാതൊരു ഇളവും നൽകില്ലെന്നും പരിശോധനകൾ തുടരുമെന്നും അൽ-ഒതൈബി വ്യക്തമാക്കി.

Related News