അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് പ്രതിനിധി സംഘം ഖത്തറിൽ എത്തി

  • 16/09/2025


ദോഹ: ഖത്തറിൽ നടക്കുന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് പ്രതിനിധി സംഘം ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദിന്റെ പ്രതിനിധിയായ കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദിനെ ഉച്ചകോടി നടക്കുന്ന വേദിയിൽ സ്വീകരിച്ചു. ശൈഖ് സബാഹ് അൽ-ഖാലിദും അദ്ദേഹത്തോടൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുവൈത്തിൽ നിന്ന് ഖത്തറിലേക്ക് തിരിച്ചത്.

ഈ അടിയന്തര ഉച്ചകോടി ഗൾഫ് മേഖലയിലെ നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിന്റെ നിലപാടുകൾ ഉച്ചകോടിയിൽ ശൈഖ് സബാഹ് അൽ-ഖാലിദ് അവതരിപ്പിക്കും.

Related News