ക്രിമിനൽ കേസുകൾ: വിദേശരാജ്യങ്ങളിൽനിന്ന് 10 കുവൈത്തി പൗരന്മാരെ കൈമാറി

  • 08/09/2025



കുവൈത്ത് സിറ്റി: വിവിധ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് വിദേശത്ത് കഴിയുകയായിരുന്ന 10 കുവൈത്തി പൗരന്മാരെ 2024 മുതൽ 2025 ഓഗസ്റ്റ് വരെ കൈമാറിയതായി നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ, വിദേശത്ത് താമസിക്കുന്ന 23 കുറ്റവാളികളുടെ കൈമാറ്റത്തിനായുള്ള രേഖകൾ വിവിധ രാജ്യങ്ങൾക്ക് അയച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന 13 വിദേശികളെ കുവൈത്തിലേക്ക് കൈമാറിയിട്ടുണ്ട്. 68 വിദേശ കുറ്റവാളികളെ കൈമാറുന്നതിനുള്ള രേഖകൾ ബന്ധപ്പെട്ട രാജ്യങ്ങൾക്ക് അയച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, പൊതുപണം ദുരുപയോഗം ചെയ്യൽ, അമീറിനെ അപമാനിക്കൽ, പൊതു സുരക്ഷയെ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരാണ് കുവൈത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് ഒരു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാല് പ്രധാന നടപടികളിലൂടെയാണ് പ്രതികളെ കൈമാറുന്നത്.

Related News