ഹവല്ലിയിൽ മുനിസിപ്പാലിറ്റിയുടെ പരിശോധന; 3 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 08/09/2025



കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ വൃത്തിയും ചിട്ടയും നിലനിർത്തുന്നതിന്റെ ഭാഗമായി ഹവല്ലി ഗവർണറേറ്റിൽ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 3 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റാണ് ഈ പരിശോധന നടത്തിയത്.

നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധനയിൽ 24 പരസ്യ നിയമലംഘനങ്ങളും കണ്ടെത്തി. നിയമലംഘനങ്ങൾ നടത്തിയ കടകൾക്ക് പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

മുനിസിപ്പൽ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി നിയമലംഘകർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കാൻ സൂപ്പർവൈസറി ടീം മടിക്കില്ലെന്നും, ഇത്തരം പരിശോധനകൾ തുടരുമെന്നും ഹവല്ലിയിലെ മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് അൽ സുബൈ വ്യക്തമാക്കി.

Related News