ചീമുട്ടകൊണ്ട് ബേക്കറിവിഭവങ്ങൾ; മുബാറക്കിയയിൽ കേടായ 3600 മുട്ടകൾ പിടിച്ചെടുത്തു

  • 07/09/2025



കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മുബാറക്കിയയിലെ ഒരു ബേക്കറിയിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 680 കിലോഗ്രാം കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും 18 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

മുബാറക്കിയ ഫുഡ് ഇൻസ്പെക്ഷൻ സെന്റർ തലവൻ മുഹമ്മദ് അൽ-കന്ദരിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കേടായ ഭക്ഷ്യവസ്തുക്കളിൽനിന്നും നിറത്തിലും ഘടനയിലും ഗന്ധത്തിലും മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ച 3,600 കേടായ മുട്ടകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.

കൂടാതെ, ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ ജോലി ചെയ്ത ആറ് തൊഴിലാളികൾക്കെതിരെയും, ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളെ നിയമിച്ചതിന് തൊഴിലുടമയ്ക്കെതിരെയും ആറ് വീതം നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

ഇത്തരം പരിശോധനകൾ തുടരുമെന്നും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Related News