ബിസിനസ്‌ കോൺക്ലെവ് 25 ടൈറ്റിൽ പ്രകാശനം ചെയ്‌തു

  • 02/09/2025



സെപ്റ്റംബർ 5ന് യൂത്ത് ഇന്ത്യ കുവൈത്ത് നടത്തുന്ന ബിസിനസ്‌ കോൺക്ലെവ് 25 ന്റെ ടൈറ്റിൽ പ്രകാശനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മെട്രോ മെഡിക്കൽ കെയറിൽ വെച്ച് നടന്ന പരിപാടിയിൽ മുസ്തഫ ഹംസ (Founder, Chairman & CEO of Metro Medical Group), റഫീഖ് അഹ്മദ് (Chairman & Managing Director of Mango Hyper Market Kuwait), ശരീഫ് പി ടി (President KIG Kuwait), സിജിൽ ഖാൻ (President Youth India Kuwait), മഹനാസ് മുസ്തഫ (Business Conclave General Convener) എന്നിവർ പങ്കെടുത്തു. 

കുവൈത്തിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ‘ബിസിനസ് കോൺക്ലേവ് 25’ പ്രോഗ്രാമിൽ പങ്കെടുക്കാനായി http://bizconclave.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ടിക്കറ്റ് പരിമിതമായതിനാൽ പെട്ടെന്ന് തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തുക.

Related News