തൃശൂർ ജില്ലാ വിദ്യാർത്ഥികൾക്കൾക്കായി കെ.കെ.എം.എ വിദ്യാഭാസ അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

  • 25/08/2025



കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്റെ തൃശൂർ ജില്ലയിൽ നിന്നുള്ള അംഗങ്ങളുടെ 10,12 സ്കൂൾ,മദ്രസ്സ ക്ലാസ്സുകളിൽ നിന്നും ഈ വർഷം വിജയം നേടിയ മക്കൾക്കായുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ശാന്തിപുരം മൈത്രി ഹാളിൽ നടന്ന പരിപാടി നഷ അബ്ദുൽ ലത്തീഫിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. പരിപാടി കുവൈത്തിലെ ദാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയർമാൻ കെ.അബ്ദുള്ള ഹംസ ഉദ്ഘാടനം നിർവ്വഹിച്ചു. പഠനം പോലെ ജീവിതത്തിലെ ഉയരങ്ങൾ കടന്ന് പോകുമ്പോഴും സമൂഹത്തിലെ നിർധരാരായ സമൂഹത്തെ ചേർത്ത് പിടിക്കുന്നതിൽ പുതിയ തലമുറ ശ്രദ്ധിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
 
കെ. കെ. എം. എ ജില്ലാ പ്രസിഡണ്ട് ടി.കെ.സെയ്തുമുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. സംഘടനയുടെ കാരുണ്യ പ്രവർത്തനങ്ങളെ വിവരിച്ച്‌ കൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് അലി കുട്ടി ഹാജി, ജനറൽ സെക്രട്ടറി അബ്ദു റസ്സാക്ക് മേലടി, എന്നിവർ സംസാരിച്ചു. ടി.ബി.അബ്ദുൽ ലത്തീഫ് മാസ്റ്റർ വിജയികളായ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സെടുത്തു. “കെ.കെ.എം.എ” യുടെ മത-സാമൂഹ്യ-സാംസ്കാരിക-ആതുര സേവന രംഗത്തെ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെ.അബ്ദുള്ള ഹംസ,ഡോ.പി.ടി. അനസ് മുഹമ്മദ്, അബ്ദുലത്തീഫ് മാസ്റ്റർ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. അബ്ദു കുറ്റിച്ചിറ, ഉസ്മാൻ പാറപ്പുറത്ത്, വി.കെ.ഹമീദ് ഹാജി, വീരാൻ കുട്ടി സംഘം, റഫീക്ക് ഉസ്മാൻ എന്നിവർ യോഗം നിയന്ത്രിച്ചു. സെക്രട്ടറി വി.എം. ജലാൽ സ്വാഗതവും, കെ.കെ.എം.എ ജഹറ ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

Related News