കുട്ടികൾക്ക് പുതുമയായി ഇൻഫോക്ക് "Craft n' Chill" കരകൗശല ശില്പശാല.

  • 25/08/2025



കുവൈത്ത് സിറ്റി: ഇന്ത്യൻ നേഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (INFOK), കുട്ടികളിലെ സർഗാത്മകത കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി "ക്രാഫ്റ്റ് ആൻഡ് ചിൽ" എന്ന പേരിൽ ബോട്ടിൽ ആർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കുവൈത്തിലെ കരകൗശല പരിശീലന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡാൻ്റിസ് തോമസ് ആണ് ശില്പശാല നയിച്ചത്. ആഗസ്റ്റ് 23 ശനിയാഴ്ച REG ലേണിംഗ് സെൻററിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ ഉപയോഗശൂന്യമായ കുപ്പികളടക്കമുള്ള വസ്തുക്കൾ എങ്ങനെ മികച്ച കലാ സൃഷ്ടികളാക്കി മാറ്റാമെന്ന് കുട്ടികളെ പരിശീലിപ്പിച്ചു. 

വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകളും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന ഇത്തരം പുതുമയുള്ള ആശയങ്ങൾ മാതൃകാപരമെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. കുട്ടികളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് പാഠ്യേതര വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇൻഫോക്ക് നടത്തുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് പരിശീലകൻ പിന്തുണ അറിയിച്ചു.

Related News