ഓ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഹമീദ് കേളോത്തിന് യാത്രയയപ്പ് നൽകി

  • 23/08/2025


കുവൈത്ത് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവും കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യവും ഓ.ഐ.സി.സി. നാഷണൽ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ ഹമീദ് കേളോത്തിനു ഓ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ്‌ ശിവദാസൻ പിലാക്കാട്ട് അധ്യക്ഷത വഹിച്ച യാത്രയയപ്പു യോഗം മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ നാഷണൽ കൌൺസിൽ അംഗം കൃഷ്ണൻ കടലുണ്ടി ഉദ്‌ഘാടനം ചെയ്തു. പ്രസ്ഥാനത്തോടുള്ള ഹമീദ് കേളോത്തിന്റെ കൂറും സമർപ്പണ ബോധവും കൃഷ്ണൻ കടലുണ്ടി എടുത്തു പറഞ്ഞു. 

നാഷണൽ കമ്മിറ്റി സെക്രട്ടറി സുരേഷ് മാത്തൂർ, ഷബീർ കൊയിലാണ്ടി, വൈസ് പ്രസിഡന്റ് മനാഫ് മാത്തോട്ടം, സെക്രട്ടറിമാരായ തുളസീധരൻ, ഫെമീർ എം പി, ഷമീർ പി.എസ്, വിനോദ് എൻ., പ്രവർത്തക സമിതി അംഗങ്ങളായ റാഫിയ അനസ്, നജാത്, നബീൽ ഹമീദ്, അസ്‌ലം പാടത്തൊടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 

യാത്രയയപ്പ് ചടങ്ങിന് സന്തുഷ്ടി പ്രകടിപ്പിച്ച ഹമീദ് കേളോത്ത് എല്ലാവരുടെയും സ്നേഹമസൃണമായ ആശംസകൾക്ക് ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു. കമ്മിറ്റി ഉപഹാരം പ്രധാന ഭാരവാഹികളിൽ നിന്ന് ഹമീദ് കേളോത്തും കുടുംബവും ഏറ്റുവാങ്ങി. 

ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ ഷൗക്കത്തലി ആർ.എൻ നന്ദിയും പറഞ്ഞു.

Related News