പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപുലരി 2025 കൂപ്പൺ പ്രകാശനം ചെയ്തു.

  • 22/08/2025


കുവൈറ്റ്‌ : സെന്റ്‌ തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തിരുവോണപുലരി 2025 എന്ന പേരിൽ നടത്തുന്ന ഓണാഘോഷത്തിന്റെ ഓണസദ്യയുടെ കൂപ്പണിന്റെ പ്രകാശന കർമ്മം തിരുവോണപുലരി ജനറൽ കൺവീനർ റോബിൻ ഡാനിയേൽ മാത്യുവിൽ നിന്ന് ഏറ്റുവാങ്ങി പഴയപള്ളി വികാരി റവ.ഫാ. എബ്രഹാം പി. ജെയും, റവ.ഫാ ജോമോൻ ചെറിയാൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 

ആദ്യവില്പനയുടെ ഉദ്ഘാടനം ഫുഡ്‌ കൂപ്പൺ കൺവീനർ അജു വർഗ്ഗീസ് ഇടവക ട്രസ്റ്റീ റെജി പി. ജോണിന് നല്കി നിർവഹിച്ചു.

സെൻ്റ് പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി ബാബു കോശി, യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ ട്രഷറർ റോഷൻ സാം മാത്യു, പഴപള്ളി യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ലിജോ ജോൺ കോശി, സെക്രട്ടറി മനു മോനച്ചൻ, ട്രഷറർ ബൈജു ജോർജ്, ജോയിന്റ് സെക്രട്ടറി മനോജ്‌ ഇടിക്കുള തോമസ്, തിരുവോണപുലരി കോ - കൺവീനർ റോണി ജോൺ, തിരുവോണപുലരി കൺവീനർമാരായ ജോജി ജോൺ, അനി മാത്യു, ഷെറിൻ ഡാനിയേൽ, ജിഞ്ചു ജേക്കബ്, യുവജനപ്രസ്ഥാനം മാനേജിങ് കമ്മറ്റി കോർഡിനേറ്റർ ജിതിൻ എം ജോർജ് എന്നിവർ സന്നിധരായിരുന്നു.

Related News