കുവൈത്തിൽ സുരക്ഷാ പരിശോധന കർശനമാക്കി: മൊബൈൽ റഡാർ ഉപയോഗിച്ച് ട്രാഫിക് ക്യാമ്പയിനിൽ 156 നിയമലംഘനങ്ങൾ

  • 17/08/2025


കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്, ഹൈവേകളിൽ മൊബൈൽ റഡാർ ഉപയോഗിച്ച് വെള്ളിയാഴ്ച പരിശോധന നടത്തി. ട്രാഫിക് കാര്യങ്ങളുടെയും ഓപ്പറേഷൻസ് വിഭാഗത്തിൻ്റെയും തലവനായ ബ്രിഗേഡിയർ അബ്ദുല്ല അഹമ്മദ് അൽ അതീഖിയുടെ മേൽനോട്ടത്തിലാണ് ഈ നടപടികൾ നടന്നത്. വേഗത പരിധിയും മറ്റ് ട്രാഫിക് നിയമങ്ങളും ലംഘിച്ചതിന് 156 ട്രാഫിക് സൈറ്റേഷനുകളാണ് കാമ്പയിനിൻ്റെ ഭാഗമായി അധികൃതർ നൽകിയത്. നിലവിൽ അറസ്റ്റ് വാറണ്ടുള്ള ഒരാളെയും പിടികൂടി. റോഡുകളിൽ പതിവ് പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News