ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന നടത്തി ഫയർഫോഴ്സ്

  • 15/08/2025



കുവൈത്ത് സിറ്റി: വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് കുവൈത്ത് ഫയർ ഫോഴ്സ് (KFF) ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ വ്യാപക പരിശോധനയിൽ, സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസും മുന്നറിയിപ്പുകളും നൽകുകയും ചെയ്തു. നിയമലംഘനം നടത്തിയ 53 വ്യാവസായിക സ്ഥാപനങ്ങളും കടകളും ഭരണപരമായ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടിയെന്ന് ഫയർ ഫോഴ്സ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ, ചട്ടങ്ങൾ ഭാഗികമായി ലംഘിച്ച 120 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.

അതേസമയം, ഷദ്ദാദിയ ഹസാർഡസ് മെറ്റീരിയൽസ് സെൻ്ററിൽ വെച്ച് അപകടകരമായ വസ്തുക്കളെ തിരിച്ചറിയുന്നതിനുള്ള ഒരു കോഴ്സ് ഫയർ ഫോഴ്സ് പൂർത്തിയാക്കി. മിനിസ്ട്രി ഓഫ് ഡിഫൻസ് ഉദ്യോഗസ്ഥർക്കായി ഫയർ ഫോഴ്സിൻ്റെ ട്രെയിനിങ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഈ കോഴ്സിൻ്റെ ലക്ഷ്യം, തീപിടുത്തങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും തടയണമെന്നും, ഒപ്പം അപകടകരമായ വസ്തുക്കളുടെ തരം തിരിച്ചറിയുന്നതിനും ഉദ്യോഗസ്ഥരെ പഠിപ്പിക്കുക എന്നതാണ്.

Related News