ഇടുക്കി അസോസിയേഷൻ കുവൈറ്റ് – ചിൽഡ്രൻസ് ഫോറം രൂപീകരണം ചെയ്തു.

  • 15/08/2025


കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റ്‌ ,ഓഗസ്റ്റ് 15-ന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനിബന്ധിച്ചു ചിൽഡ്രൻസ് ഫോറം രൂപീകരിച്ചു. അബ്ബാസ്സിയയിൽ നടന്ന ചടങ്ങിൽ IAK സീനിയർ അംഗമായ ജിജി മാത്യു കുട്ടികൾക്ക് പ്രചോദനപരമായ സന്ദേശം നൽകി.

അസോസിയേഷൻ പ്രസിഡന്റ്‌ ബിനു ആഗ്നേൽ ജോസ്, ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ്, വൈസ് പ്രസിഡന്റ്‌ അനീഷ് പ്രഭാകരൻ, അഡ്വൈസറി ബോർഡ് ചെയർമാൻ എബിൻ തോമസ്, ചിൽഡ്രൻസ് ഫോരം കോർഡിനേറ്റർ ടെറൻസ്, ചിൽഡ്രൻസ് ഫോറം കൺവീനർ എവ്‌ലിൻ നിക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇവനാ ബിനോയിയുടെ സംഗീത പ്രകടനം പരിപാടിക്ക് പ്രത്യേക നിറം പകർന്നു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

Related News