കുവൈറ്റ്‌ കെഎംസിസി ഇരിക്കൂർ മണ്ഡലം പ്രവർത്തകകൺവെൻഷൻ സംഘടിപ്പിച്ചു

  • 12/08/2025


ഇരിക്കൂർ മണ്ഡലം കുവൈറ്റ്‌ കെഎംസിസി പ്രവർത്തക കൺവെൻഷൻ 2025 ആഗസ്റ്റ് 11തിങ്കൾ മഹ്ബൂല മലബാർ ഹൗസിൽ വെച്ചു സംഘടിപ്പിച്ചു, ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് ശിഹാബുദ്ധീൻഇരിക്കൂറിന്റെ അധ്യക്ഷതയിൽ കെഎംസിസി കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പ് ഉത്ഘാടനം ചെയ്തു,കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി നവാസ് കുന്നും കൈ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു, കെഎംസിസിയുടെ പ്രവർത്തന രൂപരേഖകൾ അദ്ദേഹം വിശദീകരിച്ചു സംഘടനയുടെ ചാലകശക്തികളായി മാറാൻ പ്രവർത്തകരോട് ആഹ്വാനംചെയ്തു, പ്രവർത്തകറിപ്പോർട്ടും കർമ്മ പദ്ധതികളുംശിഹാബ് ഇരിക്കൂർ അവതരിപ്പിച്ചു, കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ടും മണ്ഡലം നിരീക്ഷകനുമായ സാബിത്ത് ചെമ്പിലോട് ആശംസകൾ നേർന്നു,റഷീദ്, മഹ്‌റൂഫ്, ആഷിഖ്, ഹാസിം പരിപാടികൾക്ക് നേതൃത്വംനൽകി, നവാസ് നിലാമുറ്റം സ്വാഗതവും, ട്രഷറർ റസാഖ് യു, വി നന്ദിയും പറഞ്ഞു

Related News