അഴിമതിക്കേസ്: 9.33 ലക്ഷം ദിനാർ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്ക് കഠിനതടവ്

  • 09/08/2025



കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിൽ (PAHW) നിന്ന് 9.33 ലക്ഷം കുവൈത്തി ദിനാർ വെട്ടിപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസുകളിലൊന്നിൽ ശിക്ഷ വിധിച്ച് സുപ്രീം കോടതി. പൗരന്മാരുടെ അറിവില്ലാതെ അവരുടെ ഭവന രേഖകളിൽ കൃത്രിമം കാണിച്ച് വാടക അലവൻസ് ഫണ്ടുകൾ അനധികൃതമായി തട്ടിയെടുത്തതാണ് ഈ കേസ്.

കേസിലെ മുഖ്യപ്രതിയായ അതോറിറ്റിയിലെലെ ഒരു ഡിപ്പാർട്ട്‌മെന്റ് തലവന് 15 വർഷം കഠിനതടവും 1,934,000 ദിനാർ പിഴയും ചുമത്തി. ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു. മറ്റ് രണ്ട് ജീവനക്കാർക്ക് അഞ്ചുവർഷം വീതം തടവ് ശിക്ഷ വിധിക്കുകയും, 627,000 ദിനാർ പിഴ ചുമത്തുകയും ചെയ്തു. ഇതിലൊരാളെ ജോലിയിൽനിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.

കൂടാതെ, മറ്റ് രണ്ട് ജീവനക്കാർക്ക് 3,000 ദിനാർ വീതം പിഴ ചുമത്തി. ഇതിലൊരാളെ ജോലിയിൽനിന്ന് പിരിച്ചുവിടാനും കോടതി നിർദ്ദേശിച്ചു. ഇതോടെ കേസിൽ ആകെ മൂന്ന് ജീവനക്കാരെയാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.

Related News