'കുവൈറ്റ് വാട്ടർ ടവർ ടാങ്ക്' രൂപകൽപ്പനയിലും നിർമ്മാണത്തിലുമുള്ള യൂറോപ്യൻ പങ്കാളിത്തം; എംബസിയുടെ പോസ്റ്റ്

  • 09/08/2025



കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ ആധുനിക നിർമ്മിതികളിലൊന്നായ ജല ഗോപുരങ്ങളുടെ ('കുവൈറ്റ് വാട്ടർ ടവർ ടാങ്ക്') രൂപകൽപ്പനയിലും നിർമ്മാണത്തിലുമുള്ള യൂറോപ്യൻ പങ്കാളിത്തം ഊന്നിപ്പറഞ്ഞ് യൂറോപ്യൻ യൂണിയൻ എംബസി പോസ്റ്റ്. എക്സ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് യൂറോപ്യൻ യൂണിയനും കുവൈത്തും തമ്മിലുള്ള വിജയകരമായ സഹകരണത്തെക്കുറിച്ച് എംബസി വിശദമാക്കിയത്.

പ്രശസ്ത സ്വീഡിഷ് ആർക്കിടെക്റ്റായ സൂൺ ലിൻഡ്‌സ്ട്രോം രൂപകൽപ്പന ചെയ്ത ഈ ജല ഗോപുരങ്ങൾ, ചെക്ക്, സ്ലോവാക് സാങ്കേതിക വിദഗ്ധരുടെ വൈദഗ്ധ്യത്തിലാണ് പൂർത്തിയാക്കിയത്. യൂറോപ്യൻ സഹകരണത്തിൻ്റെ മികച്ച ഉദാഹരണമാണ് ഈ നിർമ്മിതിയെന്ന് എംബസി വ്യക്തമാക്കി. 1970-കളിൽ പൂർത്തിയാക്കിയ ഈ പദ്ധതി, കുവൈത്തിന്‍റെ ആധുനികവൽക്കരണത്തിലെ ഒരു നാഴികക്കല്ലാണ്. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജനസംഖ്യക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിൽ ഈ ജല ഗോപുരങ്ങൾ നിർണ്ണായക പങ്ക് വഹിച്ചു.

Related News