കുവൈത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ചൂടും ഈർപ്പവും തുടരും

  • 09/08/2025



കുവൈറ്റ് സിറ്റി : കുവൈത്തിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ തുടരുമെന്നും, ചില സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉയർന്ന ഈർപ്പം രണ്ടാഴ്ചവരെ തുടരും, ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 10 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ നേരിയ തെക്കുകിഴക്കൻ കാറ്റ് വീശാനും സാധ്യതയുണ്ട്. ആകാശം ഭാഗികമായി മേഘാവൃതമായി തുടരും.

ഇന്ത്യൻ സീസണൽ ന്യൂനമർദത്തിന്‍റെ സ്വാധീനം കാരണം, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, ചൂടും ഈർപ്പവുമുള്ള വായു എത്താൻ സാധ്യതയുണ്ടെന്ന് വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടറായ ധറാർ അൽ-അലി വിശദീകരിച്ചു. ഈ കാലാവസ്ഥാ മാറ്റങ്ങളാണ് മൂടൽമഞ്ഞിനും മഴയ്ക്കും കാരണമാകുന്നത്. ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും, ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾക്കായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related News