കുവൈത്തിലെ അൽ-റായ് മേഖലയിൽ വ്യാപക പരിശോധന; 19 സ്ഥാപനങ്ങൾ അടപ്പിച്ചു

  • 08/08/2025


കുവൈത്ത് സിറ്റി: അൽ-റായ് വ്യാവസായിക മേഖലയിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി കുവൈത്ത് ഫയർ ഫോഴ്‌സ്. നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 19 വ്യാവസായിക സ്ഥാപനങ്ങൾ അടപ്പിച്ചു. വൈദ്യുതി, ജലം, വാണിജ്യം, വ്യവസായം, പരിസ്ഥിതി മന്ത്രാലയങ്ങൾ, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിശോധന നടത്തിയത്. തീപിടുത്തങ്ങൾ തടയുന്നതിനുള്ള സുരക്ഷാ ആവശ്യകതകൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

പരിശോധനയുടെ ഭാഗമായി, ഫയർ ഡിപ്പാർട്ട്‌മെന്റിന്റെയും മറ്റ് അധികാരികളുടെയും മാനദണ്ഡങ്ങൾ പാലിക്കാത്ത 56 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നോട്ടീസും നൽകിയിട്ടുണ്ട്. സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related News