കുവൈത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കർശന പരിശോധന; നിയമലംഘകർക്കെതിരെ ശക്തമായ നടപടി

  • 08/08/2025


കുവൈത്ത് സിറ്റി: സ്വകാര്യ, മോഡൽ, ഇൻവെസ്റ്റ്‌മെന്റ് റെസിഡൻഷ്യൽ ഏരിയകളിലെ നിർമ്മാണ, നവീകരണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കുവൈത്ത് മുനിസിപ്പാലിറ്റി വ്യാപക പരിശോധന തുടങ്ങി. എൻജിനീയറിങ് ഓഫീസുകളും കരാറുകാരും നിർമ്മാണ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പരിശോധനയുടെ ലക്ഷ്യം.

മുനിസിപ്പൽ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനും ഈ പരിശോധന ലക്ഷ്യമിടുന്നതായി ഹവല്ലി മുനിസിപ്പാലിറ്റി ടീം മേധാവി മിഷാരി അൽ തുർകൈത്ത് പറഞ്ഞു. നിയമലംഘനങ്ങളിൽ യാതൊരു ദയയുമില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹവല്ലിയിൽ അടുത്തിടെ നടത്തിയ പരിശോധനകളിൽ പത്ത് നിയമലംഘനങ്ങൾ കണ്ടെത്തി. കെട്ടിട ഉടമകൾ നേരത്തെ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് നടപടി. കേടുപാടുകൾ സംഭവിച്ച കെട്ടിടത്തിന്റെ മുൻഭാഗങ്ങൾ, താഴത്തെ നിലയിൽ അനുമതിയില്ലാതെ നിർമ്മിച്ച അപ്പാർട്ട്‌മെന്റുകൾ, ബേസ്‌മെന്റുകളുടെ അനുചിതമായ ഉപയോഗം എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ.

Related News