ചൈനയിൽ നിന്ന് വന്ന നിരവധി കാർഗോകൾ പിടിച്ചെടുത്ത് കസ്റ്റംസ്; മയക്കുമരുന്ന്; 5,591,000 ഒഴിഞ്ഞ ക്യാപ്സൂളുകൾ കണ്ടെത്തി

  • 08/08/2025



കുവൈത്ത് സിറ്റി: ഇറക്കുമതി നിരോധിച്ചതും നിയമവിരുദ്ധവുമായ സാധനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ ചൈനയിൽ നിന്ന് വന്ന നിരവധി കാർഗോകൾ പിടിച്ചെടുത്തു. ഈ കാർഗോകളിൽ നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള ഏകദേശം 5,591,000 ഒഴിഞ്ഞ ക്യാപ്സൂളുകൾ കണ്ടെത്തി.

കസ്റ്റംസ് ഉദ്യോഗസ്ഥർ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് 'പ്ലാസ്റ്റിക് പാർട്സ്', 'മെഡിക്കൽ ഇനങ്ങൾ' എന്നിങ്ങനെ രേഖപ്പെടുത്തിയ കാർഗോകളിൽ സംശയം തോന്നിയത്. പരിശോധനയിൽ, ഇവയിൽ 'Pfizer PGN300' എന്ന് ലേബൽ ചെയ്ത ഒഴിഞ്ഞ ക്യാപ്സൂളുകളാണ് ഉണ്ടായിരുന്നത്. ഈ പേര് 'ലിറിക' എന്ന മരുന്നുമായി ബന്ധപ്പെട്ടതാണ്. ഇത് ഒരു സൈക്കോട്രോപിക് മരുന്നായി കണക്കാക്കപ്പെടുന്നതിനാൽ, നിയമപരമായ ചട്ടക്കൂടുകൾക്ക് അനുസരിച്ചല്ലാതെ ഇറക്കുമതി ചെയ്യാൻ കഴിയില്ല. കുവൈത്തിൽ വച്ച് ക്യാപ്സ്യൂളുകളിൽ മയക്കുമരുന്ന് നിറക്കാനായിരിക്കും ഇവ എത്തിച്ചതെന്ന് സംശയിക്കുന്നതായി മന്ത്രാലയം സൂചിപ്പിച്ചു.

Related News