കുവൈത്തിൽ സുരക്ഷാ പരിശോധന: 161 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ്, 221 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

  • 07/08/2025



കുവൈത്ത് സിറ്റി: ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയ 2-ൽ ജനറൽ ഫയർ ഫോഴ്സ് വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 161 വ്യവസായ സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു. സുരക്ഷാ- അഗ്നിശമന നിയമങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ചൊവ്വാഴ്ച വൈകുന്നേരം നടന്ന പരിശോധനയിൽ, വൈദ്യുതി-ജല മന്ത്രാലയം, വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി തുടങ്ങിയ വകുപ്പുകളും പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 221 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നോട്ടീസും നൽകിയിട്ടുണ്ട്. ജനറൽ ഫയർ ഫോഴ്‌സിൻ്റേയും മറ്റ് സഹകരിച്ച വകുപ്പുകളുടേയും നിയമങ്ങൾ ലംഘിച്ചതിനാണ് ഈ നടപടി.

Related News