കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

  • 03/08/2025


കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ശക്തമായ കാറ്റ് കാരണം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇത് പലയിടങ്ങളിലും കാഴ്ചാപരിധി കുറയ്ക്കും. കടലിൽ 6 അടിയിലധികം ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഈ സാഹചര്യത്തിൽ, കടലിൽ പോകുന്നവരും തുറന്ന സ്ഥലങ്ങളിൽ സഞ്ചരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു. ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related News