കാൽ ലക്ഷം ലിറിക്ക ഗുളികകൾ പിടികൂടി കുവൈത്ത് കസ്റ്റംസ്

  • 31/07/2025



കുവൈത്ത് സിറ്റി: വിമാന കാർഗോ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കാൽ ലക്ഷത്തിലധികം ലിറിക്ക ഗുളികകൾ കുവൈത്ത് കസ്റ്റംസ് പിടികൂടി. നിരോധിത മരുന്ന് വിഭാഗത്തിൽപ്പെട്ട ലിറിക്ക ഗുളികകളാണ് കടത്താൻ ശ്രമിച്ചത്.
സാധാരണ പരിശോധനകൾക്കിടെയാണ് സംശയാസ്പദമായ ഈ കണ്ടെയ്‌നർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അതിന്റെ ഉള്ളടക്കം പരിശോധിക്കുകയും, കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. അനധികൃത മയക്കുമരുന്ന് കടത്തിനെതിരെ പോരാടുന്നതിനും പൊതുജനാരോഗ്യം, സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അധികൃതർ വ്യക്തമാക്കി.

Related News