'ഒരു നിമിഷത്തെ പ്രശസ്തിക്ക് വേണ്ടിയുള്ള ആരോപണം, എന്ത് വൃത്തികേടാണിത്, എന്‍റെ കുടുംബവും സുഹൃത്തുക്കളും അസ്വസ്ഥരാണ്'; ലൈംഗിക പീഡന ആരോപണത്തില്‍

  • 31/07/2025

തനിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തില്‍ ഒടുവില്‍ മൌനം വെടിഞ്ഞ് നടൻ വിജയ് സേതുപതി. ആരോപണങ്ങള്‍ നിഷേധിച്ച താരം ഇതിനെതിരെ പരാതി നല്‍കുമെന്നും ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

"എന്നെ ദൂരെ നിന്ന് പോലും അറിയാവുന്ന ആരും ഇത് കേട്ട് ചിരിക്കും. എനിക്ക് എന്നെത്തന്നെ അറിയാം. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ കൊണ്ട് എന്നെ അസ്വസ്ഥനാക്കാൻ കഴിയില്ല. എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്, പക്ഷേ ഞാൻ അവരോട് പറയും, 'ഇത് അങ്ങനെയാകട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഒരു നിമിഷത്തെ പ്രശസ്തിക്ക് വേണ്ടിയുള്ള പ്രവൃത്തി, അവള്‍ അത് ആസ്വദിക്കട്ടെ'' സേതുപതി പറഞ്ഞു. "ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

ഏഴ് വർഷമായി എല്ലാത്തരം കുപ്രചാരണങ്ങളും ഞാൻ നേരിടുന്നു. ഇതുവരെ അത്തരം ടാർഗെറ്റിംഗ് എന്നെ ബാധിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ സംഭവിക്കില്ല." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News