വിവാദ ഫോണ്‍ സംഭാഷണം: ജലീല്‍ വീട്ടിലെത്തി മാപ്പപേക്ഷിച്ചു; പറയാനുള്ളത് അന്വേഷണ കമ്മീഷനോട് പറയാമെന്ന് പാലോട് രവി

  • 31/07/2025

ഫോണ്‍ സംഭാഷണ വിവാദത്തില്‍ ജലീലിന് പറയാനുള്ളത് അന്വേഷണ കമ്മീഷനോട് പറയാമെന്ന് തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്‍റ് പാലോട് രവി. ശബ്ദരേഖ പുറത്തുവിട്ടതില്‍ വീട്ടിലെത്തി ജലീല്‍ മാപ്പപേക്ഷിച്ചപ്പോഴാണ് പാലോട് രവിയുടെ പ്രതികരണം. മുൻകൂട്ടി അറിയിക്കാതെയാണ് പാലോട് രവിയെ സന്ദർശിക്കാൻ ജലീല്‍ എത്തിയത്.ശബ്ദരേഖ പുറത്ത് വിട്ടതിലാണ് ജലീല്‍ മാപ്പ് പറഞ്ഞത്.

പാലോട് രവിയുടെ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണ ചോര്‍ച്ച കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷിക്കുന്നത്.വിവാദ ഫോണ്‍ സംഭാഷണം ചോര്‍ന്നത് എങ്ങനെയെന്നും അതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷിക്കുക.

അതിനിടെ, തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി എന്‍.ശക്തന്‍ കഴിഞ്ഞദിവസം ചുമതലയേറ്റിരുന്നു. ചടങ്ങില്‍ പാലോട് രവിയും പങ്കെടുത്തിരുന്നു.

Related News