ദൈവത്തെയും അമീറിനെയും സോഷ്യൽ മീഡിയ വഴി അപമാനിച്ചതിന് മാധ്യമ പ്രവര്ത്തകന് ശിക്ഷ

  • 30/07/2025


കുവൈത്ത് സിറ്റി: ദൈവത്തെയും അമീറിനെയും സോഷ്യൽ മീഡിയ വഴി അപമാനിച്ചതിന് ഒരു മുൻനിര മാധ്യമപ്രവർത്തകന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. ജഡ്ജി ഡോ. ഖാലിദ് അൽ ഒമറ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കഠിനതടവോടുകൂടിയാണ് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. എക്സിൽ സ്വന്തം അക്കൗണ്ടിൽ വിവാദപരമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിനെത്തുടർന്ന് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മതപരമായ പവിത്രതയെ അപമാനിക്കുക, അമീറിനെ നിന്ദിക്കുക, ഇൻറർനെറ്റും സോഷ്യൽ മീഡിയയും ദുരുപയോഗം ചെയ്യുക എന്നിവയായിരുന്നു കുറ്റങ്ങൾ. ചോദ്യം ചെയ്യലിൽ പ്രതി എല്ലാ ആരോപണങ്ങളും നിഷേധിച്ചു. എന്നാൽ, ശിക്ഷ വിധിക്കാൻ കോടതിക്ക് മതിയായ കാരണങ്ങൾ കണ്ടെത്തുകയും അതനുസരിച്ച് വിധി പുറപ്പെടുവിക്കുകയുമായിരുന്നു.

Related News