കുവൈത്തിൽ കനത്ത ചൂട് തുടരുന്നു; ഇന്ന് പ്രതീക്ഷിക്കുന്ന കൂടിയ താപനില 52 ഡിഗ്രി സെൽഷ്യസ്

  • 29/07/2025



കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് പാരമ്യത്തിലെത്തിയതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കും ജോലിസ്ഥലങ്ങളിലെ ജീവനക്കാർക്കും അതീവ ജാഗ്രത നിർദേശം. ഇന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്ന ഏറ്റവും ഉയർന്ന താപനില 51 ഡിഗ്രി സെൽഷ്യസും, ജഹ്‌റയിൽ 52°C ആണ്. വരും ദിവസങ്ങളിലും ഈ കനത്ത് ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

താഴെപ്രകാരം പ്രധാന സ്റ്റേഷനുകളിൽ ഇന്ന് പ്രതീക്ഷിക്കുന്ന താപനില:

📍 ജഹ്‌റ: 52°C 
📍 കുവൈത്ത് സിറ്റി: 49°C 
📍 കുവൈത്ത് എയർപോർട്ട്: 51°C
📍 അബ്ദാലി: 51°C
📍 ബുബ്യാൻ: 42°C
📍 സാൽമിയ: 42°C
📍 അഹ്മദി: 44°C

വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില: 

📆 ബുധൻ – ജൂലൈ 30:
☀️ കനത്ത ചൂട്, കാറ്റ് മൂലം പൊടിക്കാറ്റ്
🌡️ പരമാവധി താപനില: 51°C
🌡️ കുറഞ്ഞത്: 34°C

📆 വ്യാഴം – ജൂലൈ 31:
☀️ വളരെ ചൂടുള്ള കാലാവസ്ഥ, തുറന്നപ്രദേശങ്ങളിൽ പൊടിക്കാറ്റ്
🌡️ പരമാവധി: 50°C
🌡️ കുറഞ്ഞത്: 35°C

📆 വെള്ളി – ഓഗസ്റ്റ് 1:
☀️ സൂര്യപ്രകാശം നിറഞ്ഞ ദിനം, കനത്ത ചൂട്
🌡️ പരമാവധി: 49°C
🌡️ കുറഞ്ഞത്: 34°C

സുരക്ഷാ നിർദ്ദേശം:
➡️ കൊടും ചൂട് മൂലം പുറംപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക
➡️ കുടിവെള്ളം കൂടുതൽ ഉപയോഗിക്കുക
➡️ നേരിട്ട് ചൂടിലേയ്ക്ക് പോകുന്നവർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക 

മേഖലയിലുടനീളം ആവാസവ്യവസ്ഥക്കും ആരോഗ്യത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലുള്ള ഈ കനത്ത ചൂട് അടുത്ത കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News