ഹവല്ലി, സൽമിയ, ജഹ്റ, ജലീബ് അൽ ഷുവൈക്ക് എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന; 153 പേർ അറസ്റ്റിൽ

  • 29/07/2025



കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 153 പേരെ കുവൈത്തിൽ നടന്ന വ്യാപകമായ സുരക്ഷാ പരിശോധനയിൽ അധികൃതർ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങൾ കർശനമായി നേരിടുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമുള്ള തുടർ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരവും, ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മിസ്ഫെർ അൽ അദ്‌വാനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് 2025 ജൂലൈ 24 വ്യാഴാഴ്ച പുലർച്ചെയാണ് ഏകോപിത റെയ്ഡുകൾ ആരംഭിച്ചത്.

ഹവല്ലി, മൈദാൻ ഹവല്ലി, സൽമിയ, ജഹ്റ, ജലീബ് അൽ ഷുവൈക്ക് തുടങ്ങിയ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളായിരുന്നു റെയ്ഡിന്റെ പ്രധാന ലക്ഷ്യം. അനധികൃത തൊഴിലാളികളും തൊഴിൽ നിയമ ലംഘനങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളാണിവ. നിയമം ലംഘിക്കുന്നവരോടും നിയമപരമായ രേഖകളില്ലാത്തവരെ ജോലിക്കെടുക്കുന്ന തൊഴിലുടമകളോടും ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News