കുവൈത്തിൽ പണപ്പെരുപ്പം ഉയർന്നു: ഉപഭോക്തൃ വില സൂചികയിൽ വർദ്ധനവ്

  • 21/07/2025



കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ കുവൈത്തിൽ ഉപഭോക്തൃ വില (പണപ്പെരുപ്പം) 1.25 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ ഡിസംബറിലെ 135.2 പോയിന്റിൽ നിന്ന് ഉപഭോക്തൃ വില സൂചിക 136.9 പോയിന്റായി ഉയർന്നു.
വാർഷികാടിസ്ഥാനത്തിൽ, 2024 ജൂണിലെ 133.8 പോയിന്റുമായി താരതമ്യം ചെയ്യുമ്പോൾ സൂചികയിൽ 2.32 ശതമാനം വർദ്ധനവുണ്ടായി. കൂടാതെ, മെയ് മാസത്തിൽ 136.9 പോയിന്റിലെത്തിയതിന് ശേഷം പ്രതിമാസ കണക്കിൽ 0.29 ശതമാനം വർദ്ധനവും രേഖപ്പെടുത്തി.

പണപ്പെരുപ്പം പ്രതിഫലിക്കുന്ന പ്രധാന സാമ്പത്തിക സൂചകങ്ങളിലൊന്നായ ഉപഭോക്തൃ വില സൂചികയിലെ (CPI) വർദ്ധനവിന് കാരണം, ഗതാഗത മേഖല ഒഴികെ മറ്റ് എല്ലാ പ്രധാന വിഭാഗങ്ങളിലെയും വില വർദ്ധനവാണെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഗതാഗത മേഖലയിൽ 0.14 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാർഷികാടിസ്ഥാനത്തിൽ ഇത് 1.8 ശതമാനമാണ് കുറഞ്ഞത്. ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകളും വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവും ഗതാഗത സേവനങ്ങളുടെ വിലയും കുറഞ്ഞതാണ് ഇതിന് കാരണം.

Related News