തിരുവല്ല സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 20/07/2025


കുവൈറ്റ് സിറ്റി : തിരുവല്ല സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, തിരുവല്ല പുല്ലാട് സ്വദേശി ടി.വി. വർഗീസ് (സുനിൽ-50 ) കുവൈറ്റിൽ നിര്യാതനായി. കുവൈറ്റ് ഐപിസി പിസികെ സഭാംഗമായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
കുടുംബമായി അബ്ബാസിയയിലാണ് താമസിച്ചിരുന്നത്. ഭാര്യ ലിന്റാ വർഗീസ് , മക്കൾ സലീറ്റ, സലീന,സ്റ്റാബിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News