മനുഷ്യക്കടത്ത് തടയാൻ കുവൈത്ത്; പുതിയ ദേശീയ തന്ത്രവും വെല്ലുവിളികളും ചർച്ച ചെയ്തു

  • 20/07/2025


കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കുടിയേറ്റക്കാരുടെ കള്ളക്കടത്ത് എന്നിവ തടയുന്നതിനുള്ള കുവൈത്തിന്‍റെ സ്ഥിരം ദേശീയ സമിതി, 2025-2028 ദേശീയ തന്ത്രത്തിന്റെ വെല്ലുവിളികളും പ്രവർത്തന നടപടികളും ചർച്ച ചെയ്തു. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സമിതിയുടെ 22-ാമത് യോഗത്തിൽ, ആക്ടിംഗ് അണ്ടർസെക്രട്ടറിയും സമിതിയുടെ വൈസ് ചെയർപേഴ്‌സണുമായ അവാത്തിഫ് അൽ സാൻഡ് അധ്യക്ഷത വഹിച്ചു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രധാന വെല്ലുവിളികളും തടസങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. മനുഷ്യക്കടത്തും കുടിയേറ്റക്കാരുടെ കള്ളക്കടത്തും തടയുന്നതിനുള്ള (2025-2028) ദേശീയ തന്ത്രത്തിന്‍റെ വിശദമായ പ്രവർത്തന നടപടികൾ യോഗം അവലോകനം ചെയ്തു. കൂടാതെ, എല്ലാ വർഷവും ജൂലൈ 30ന് ആചരിക്കുന്ന മനുഷ്യക്കടത്ത് വിരുദ്ധ ലോക ദിനം ആചരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചാ വിഷയമായി.

Related News