കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സൈനികന് 10 വർഷം കഠിനതടവ്; ഭീകര ബന്ധവും അമീറിനെ അപമാനിച്ചതിനും ശിക്ഷ

  • 14/07/2025


കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു സൈനികന് 10 വർഷം കഠിനതടവ് വിധിച്ച് കാസേഷൻ കോടതി. അമീറിനെ അപമാനിക്കൽ, ഐസിസ് ഭീകര സംഘടനയിൽ ചേരൽ, സഹസൈനികനെ പ്രകോപിപ്പിച്ച് കലാപത്തിന് പ്രേരിപ്പിക്കൽ, കുവൈത്തിലെ യുഎസ് സൈനിക താവളമായ ക്യാമ്പ് ആരിഫ്ജാൻ ബോംബിട്ട് നശിപ്പിക്കാൻ ആഹ്വാനം ചെയ്യൽ തുടങ്ങിയ ഗുരുതരമായ നിരവധി കുറ്റങ്ങൾക്കാണ് ഇയാളെ ശിക്ഷിച്ചത്.

തീവ്രവാദ പ്രവർത്തനങ്ങളിലെ സൈനികന്റെ പങ്കാളിത്തവും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയുയർത്തുന്ന പ്രത്യയശാസ്ത്രങ്ങളോടുള്ള ഇയാളുടെ ആഭിമുഖ്യവും സ്ഥിരീകരിക്കുന്ന ശക്തമായ തെളിവുകൾ കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അപ്പീൽ തള്ളുകയും കീഴ്ക്കോടതിയുടെ വിധി ശരിവെക്കുകയും ചെയ്തു. അതേസമയം, കേസിലെ മറ്റ് സഹപ്രതികളെ തെളിവുകളുടെ അഭാവം കാരണം കോടതി വെറുതെവിട്ടു. സംശയിക്കപ്പെടുന്നവരുടെ നീക്കങ്ങളും വിദേശത്തുള്ള സംശയകരമായ കക്ഷികളുമായുള്ള ആശയവിനിമയങ്ങളും നിരീക്ഷിച്ചതിന് ശേഷമാണ് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അറസ്റ്റുകൾ നടത്തിയത്.

Related News