ഐസിസിൽ ചേരാൻ പ്രേരിപ്പിച്ചു; കുവൈത്തി പൗരന് അഞ്ച് വർഷം കഠിനതടവ് വിധിച്ച് കോടതി

  • 14/07/2025


കുവൈത്ത് സിറ്റി: ഭീകര സംഘടനയായ ഐസിസിൽ ചേരാൻ പ്രേരിപ്പിക്കുകയും അമീറിനെയും ഗൾഫ്, അറബ് രാജ്യങ്ങളിലെ ഭരണാധികാരികളെയും അപമാനിക്കുകയും ചെയ്ത കേസിൽ കുവൈത്തി പൗരന് അഞ്ച് വർഷം കഠിനതടവ് വിധിച്ച് കാസേഷൻ കോടതി. ജസ്റ്റിസ് മുഹമ്മദ് അൽ ഖലാഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

പ്രതിയുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിന് ശേഷമാണ് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസസ് ഇയാളെ അറസ്റ്റ് ചെയ്തത്. തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനും ഐസിസിനെ പിന്തുണയ്ക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും കുവൈത്തിലെയും മേഖലയിലെയും രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് മോശം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കാനും ഇയാൾ തന്റെ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇത് രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു.

Related News