സഹേൽ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രി

  • 05/07/2025


കുവൈത്ത് സിറ്റി: സഹേൽ സർക്കാർ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ തുടരേണ്ടത് വലിയ പ്രാധാന്യമുള്ള കാര്യമാണെന്ന് ആശയവിനിമയ കാര്യ സഹമന്ത്രി ഒമർ അൽ ഒമർ. രാഷ്ട്രീയ നേതൃത്വത്തിന്‍റെ അഭിലാഷങ്ങൾ പ്രതിഫലിക്കാനും രാജ്യത്തിന്‍റെ ഡിജിറ്റൽ കാഴ്ചപ്പാടുമായി യോജിക്കാനും, പൗരന്മാരുടെയും താമസക്കാരുടെയും എളുപ്പവും വേഗതയേറിയതും സുരക്ഷിതവുമായ ഡിജിറ്റൽ സർക്കാർ സേവനങ്ങൾക്കായുള്ള അഭിലാഷങ്ങൾ നിറവേറ്റാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹേൽ ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ അവലോകനം ചെയ്യുന്നതിനും വേണ്ടി വ്യാഴാഴ്ച മന്ത്രാലയം എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി വിപുലമായ കൂടിക്കാഴ്ച നടത്തിയതായി മന്ത്രി അൽ ഒമർ പറഞ്ഞു.

Related News