ഒരു മില്യൺ മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായതോടെ ഞെട്ടിക്കുന്ന വ്യാജ പൗരത്വ തട്ടിപ്പ് പുറത്ത്

  • 05/07/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ, സിവിൽ അധികൃതരെ ഒരുപോലെ ഞെട്ടിച്ച് വൻ പൗരത്വ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത്. ഒരു മില്യൺ കാപ്റ്റഗൺ ഗുളികകളുമായി കൈയോടെ പിടിക്കപ്പെട്ട ഒരാളുടെ അറസ്റ്റ്, മൂന്ന് തലമുറകളായി നീണ്ടുകിടക്കുന്ന വ്യാജ പൗരത്വത്തിന്റെ സങ്കീർണ്ണമായ വിവരങ്ങളാണ് പുറത്ത് കൊണ്ട് വന്നത്. 

കുവൈത്ത് പൗരനാണെന്ന് വിശ്വസിക്കപ്പെടുന്ന പ്രതിയെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നാർക്കോട്ടിക് വിരുദ്ധ വിഭാഗം നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ടിനെ തുടർന്ന്, മയക്കുമരുന്ന് കൈമാറുന്നതിനിടെ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ (GCC) ലൈസൻസ് പ്ലേറ്റുകളുള്ള ഒരു വാഹനം ഓടിക്കുകയായിരുന്ന ഇയാളുടെ ഐഡന്റിറ്റിയെക്കുറിച്ച് സംശയം ഉയർന്നു. വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഒരു മില്യൺ കാപ്റ്റഗൺ ഗുളികകൾ, ഒരു ഗൾഫ് പാസ്‌പോർട്ട്, ഒരു ജിസിസി ഐഡി കാർഡ് എന്നിവ കണ്ടെത്തി. ഇവ രണ്ടും ഇയാളുടെ ഫോട്ടോയോടുകൂടിയതാണെങ്കിലും കുവൈത്ത് രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ള പേരിൽ നിന്ന് വ്യത്യസ്തമായ പേരുകളിലായിരുന്നു.

Related News