കൊടും ചൂടിൽ വാഹനമോടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; നിർദ്ദേശങ്ങളുമായി കുവൈറ്റ് ഫയർഫോഴ്സ്

  • 04/07/2025

 


കുവൈത്ത് സിറ്റി: വേനൽക്കാലത്ത് പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ തടയുന്നതിനും വാഹന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ്. വേനൽക്കാലത്തെ ഉയർന്ന താപനിലയിൽ ചില സാധനങ്ങൾ കാറിനുള്ളിൽ ഉപേക്ഷിക്കുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾ, പെർഫ്യൂമുകൾ, ലൈറ്ററുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ തുടങ്ങിയവ ഇത്തരത്തിൽ തീപിടുത്തത്തിനോ സ്ഫോടനത്തിനോ കാരണമാകുകയും ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, വേനൽക്കാലത്ത് ഇത്തരം വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related News